കോട്ടയം : പത്തുവയസുകാരന് ട്രെയിനില്‍ നിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകന് മുഹമ്മദ് ഇഷാനാണ് മരിച്ചത്.ടോയ് ലെറ്റ് വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്നതാണ് അപകടകാരണം. ഇന്നലെ രാത്രി 11.45 ന് മൂലേടം ഭാഗത്തു വെച്ചായിരുന്നു അപകടം.
കൊച്ചുവേളി-നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു.
ശുചിമുറിയില്‍ പോകാനായി ഇഷാന് എണീറ്റു. ശുചിമുറിയുടെ വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.