Entertainment

എസ് പി ബിയുടെ അവസാന ഗാനം, ലിറിക്കൽ വീഡിയോ പുറത്ത്

രജനികാന്ത് ചിത്രങ്ങളിലെ ഹൈലൈറ്റാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മാസ് ഗാനങ്ങള്‍. എസ്.പി ബാലസുബ്രഹ്മണ്യം സിനിമയ്ക്ക് വേണ്ടി അവസാനമായി പാടിയതും രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ്.രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെ എന്ന സിനിമയ്ക്കു വേണ്ടി ആലപിച്ച ‘അണ്ണാത്തെ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയ ഉടന്‍ തന്നെ സൂപ്പര്‍ ഹിറ്റുമായി. ചിത്രത്തിലെ രജനിയുടെ ഇന്‍ട്രൊഡക്ഷന്‍ ഗാനമാണിത്. പതിവുപോലെ ആരാധകര്‍ ആവേശത്തോടെയാണ് ഈ ഫാസ്റ്റ് നമ്പർ സ്വീകരിച്ചത്.

ഡി. ഇമ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ രചന വിവേക് ആണ് ചിരുത്തൈ ശിവ ആണ് അണ്ണാത്തെ സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തില്‍ നായികമാരാകുന്നത്. ഖുശ്ബു, മീന എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം ദീപാവലിക്ക് തീയറ്ററുകളിലെത്തും.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top