ന്യൂഡല്‍ഹി:ലോകത്തെ വിവിധ ഭാഗങ്ങളില്‍ വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായി. എന്താണ് കാരണമെന്ന് വ്യക്തമല്ല. നിരവധി പേരാണ് തങ്ങള്‍ക്ക് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ലഭിക്കുന്നില്ലെന്ന് ആശങ്ക ഉന്നയിച്ചത്. തിങ്കളാഴ്ച രാത്രി ഏകദേശം ഒൻപത് മണിയോടെയാണ് പ്രശ്നം അനുഭവപ്പെട്ടു തുടങ്ങിയത്.
തങ്ങളുടെ സേവനങ്ങൾ തടസ്സപ്പെട്ടതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു.
പതിനായിരക്കണക്കിന് ഉപയോക്താക്കൾക്കാണ് വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ലോഗ് ഇൻ ചെയ്യാൻ കഴിയാതെ വന്നത്.