കുവൈത്തില്‍ മലയാളി നഴ്സ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള സ്വദേശിനിയും കുവൈറ്റില്‍ ഗവണ്മെന്റ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സുമായ ജെസ്ലിനെ (35) ആണ് കുവൈറ്റിലെ എബിന്സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഈ ആശുപത്രിയില്‍ ചികിത്സയുടെ ആവശ്യത്തിനായി എത്തിയതായിരുന്നു ഇവര്‍. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടില്‍ എത്തിക്കും. ഭര്‍ത്താവ് സിജോ പൗലോസ്, മക്കള്‍ ജാസിന്, ജോവില്‍.