Breaking News

അമ്മയ്ക്കും ഭീഷണി സന്ദേശം അയച്ചു,ഒരാഴ്ച മുൻപ് ബ്ലേഡ് വാങ്ങി

കോട്ടയം: പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി നിതിന മോളെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്.നിതിനയെ കൊലപ്പെടുത്താന്‍ ബ്ലേഡ്‌ വാങ്ങിയെന്ന് പ്രതി അഭിഷേക് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു.

നിതിനയെ കൊലപ്പെടുത്തുക ലക്ഷ്യമിട്ട് ബ്ലേഡ്‌ വാങ്ങിയെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബ്ലേഡ് വാങ്ങിയതായി പറയുന്ന കടയില്‍ ഉള്‍പ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തും. ഒരാഴ്ച മുന്‍പ് കുത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പ്രതിയുമായി സെന്റ് തോമസ് കോളജില്‍ എത്തിയും തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.

അഭിഷേകിന്‍റെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു. ഇന്ന് തെളിവെടുപ്പ് നടത്തിയതിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്‍റ് തോമസ് കോളജില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവര്‍ഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും.

പരീക്ഷ കഴിയും മുന്‍പേ ഹാളില്‍ നിന്ന് ഇറങ്ങിയ അഭിഷേക് നിതിനയെ കാത്ത് വഴിയരികില്‍ നിന്നു. പിന്നാലെ വഴക്കുണ്ടാക്കി ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷമായി നിതിനയുമായി പ്രണയത്തിലായിരുന്നു എന്നും നിതിന അകന്നത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top