COA

കേരളവിഷൻ ചെയർമാനായി പ്രവീൺ മോഹനെയും മാനേജിംഗ് ഡയറക്ടറായി രാജ്മോഹൻ മാമ്പ്രയെയും തിരഞ്ഞെടുത്തു

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ കേബിൾ ടിവി ബ്രോഡ്ബാൻഡ് പ്രസ്ഥാനമായ കേരളവിഷൻ ചാനൽ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിൻ്റെ വാർഷികപൊതുയോഗം കൊച്ചിയിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) ആസ്ഥാനമായ സിഒഎ ഭവനിൽ നടന്നു.കേരളവിഷൻ ചെയർമാനായി പ്രവീൺ മോഹനെയും മാനേജിംഗ് ഡയറക്ടറായി രാജ്മോഹൻ മാമ്പ്രയെയും വീണ്ടും തിരഞ്ഞെടുത്തു.

കെസിബിഎൽ മാനേജിംഗ് ഡയറക്ടർ രാജ്മോഹൻ മാമ്പ്ര വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ പ്രവീൺ മോഹൻ അധ്യക്ഷത വഹിച്ചു. ഓഡിറ്റ് റിപ്പോർട്ട് റെജി ജോർജും കമ്പനി റിപ്പോർട്ട് കമ്പനി സെക്രട്ടറി രാമചന്ദ്രനും അവതരിപ്പിച്ചു.

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ്, ജനറൽ സെക്രട്ടറി കെ വി രാജൻ നമ്പീശൻ,കെസിസിഎൽ മാനേജിംഗ് ഡയറക്ടർ സുരേഷ്കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സ്വാഗതം ഗോപകുമാർ പുത്തൻവീട്ടിലും നന്ദി ഷുക്കൂർ കോളിക്കരയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top