Breaking News

രാജ്യത്ത് പ്രതിദിന രോഗബാധയിൽ വർധന,311 മരണം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോവിഡ് രോ​ഗികളില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം 20,000ല്‍ താഴെയായിരുന്നു കോവിഡ് രോ​ഗികള്‍.ഇന്നലെ 23,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,37,39,980 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 311 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 4,48,062 ആയി ഉയര്‍ന്നു. നിലവില്‍ 2,77,020 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ മാത്രം 28,718 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,30,14,898 ആയി ഉയര്‍ന്നു. നിലവില്‍ 88,34,70,578 പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി. ഇന്നലെ മാത്രം 65,34,306 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top