തൃശ്ശൂര്‍:വിദ്യാർത്ഥിയെ രാത്രിയിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ കാഞ്ഞാണിയിലാണ് സംഭവം. പാലാഴി പ്ലാവളപ്പിൽ ജിനോഷിന്റെ മകൻ 15 വയസ്സുള്ള അനഗ് ആണ് ഷോക്കേറ്റ് മരിച്ചത്. വീടിൻറെ ഒന്നാം നിലയിൽ ടൈൽ പണിക്കായി ഉപയോഗിക്കുന്ന താൽക്കാലിക വൈദ്യുതികണക്ഷനിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കാരമുക്ക് എസ്എൻജിഎസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
വിദ്യാർഥി ഷോക്കേറ്റ് മരിച്ച നിലയിൽ
By
September 29, 2021 9:35 am