Breaking News

കളിക്കാനെന്ന് പറഞ്ഞു പോയി കാണാതായ നാല് കുട്ടികളെയും കണ്ടെത്തി

പാലക്കാട്: തൃത്താല കാപ്പൂരില്‍ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്. കളിക്കാന്‍ പോയ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.

ആനക്കര സെന്ററില്‍ നിന്ന് ചേകനൂര്‍ റോഡിലേക്ക് കുട്ടികള്‍ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ വീടുകളിലേക്ക് കൊണ്ടുപോയി.

പാറക്കുളം സ്വദേശികളായ പതിനാല് വയസുള്ള ഇരട്ട സഹോദരന്‍മാരെയും ഒന്‍പത്, പന്ത്രണ്ട് വയസുള്ള രണ്ട് കുട്ടികളെയുമാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. പതിവുപോലെ മൂന്ന് മണിയോടെ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ രാത്രിയായിട്ടും മടങ്ങി എത്തിയില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top