Breaking News

നടത്തിയത് ചതിയെന്ന് ഡി.രാജ,കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി:കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കി. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയാണ് ഇക്കാര്യം അറിയിച്ചത്. കനയ്യ കുമാർ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാർട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാർ വഹിച്ചിരുന്നത് സിപിഐ ദേശീയ നിർവാഹക സമിതി അംഗമെന്ന പദവിയായിരുന്നു. കനയ്യ കുമാർ നടത്തിയത് ചതിയാണ്. സംഘപരിവാർ ആക്രമണങ്ങളിൽ നിന്ന് കനയ്യ കുമാറിനെ സംരക്ഷിച്ചത് സിപിഐയാണ്. വ്യക്തിത്വങ്ങളുടെ തണലിലല്ല പാർട്ടി.സിപിഐ മുന്നോട്ടു തന്നെയാണ് ‘- ഡി രാജ അറിയിച്ചു.

പശ്ചാത്താപം കാരണമാണ് പാർട്ടി വിടുന്നതെന്നാണ് കനയ്യ കുമാർ പറഞ്ഞത്. കനയ്യ കുമാർ സ്വയമേവ പിരിഞ്ഞു പോകുകയായിരുന്നു. സ്ഥാനങ്ങൾ സ്വയം ഒഴിയുന്നുവെന്ന് കനയ്യ കുമാർ ഉച്ചയ്ക്ക് 01.10ന് പാർട്ടിക്ക് കത്ത് നൽകി. സംഘടനാപരമായും ആശയപരമായും ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയില്ലെന്ന് കനയ്യ കുമാർ കത്തിൽ വ്യക്തമാക്കി.

എന്നാൽ പാർട്ടി വിടുന്നതിനെ കുറിച്ച് കനയ്യ കുമാർ ഒരു സൂചനയും നൽകിയില്ല .അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു കനയ്യ കുമാറെന്നും ഡി രാജ പറഞ്ഞു. കനയ്യ കുമാർ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും

ആരും പാർട്ടിക്ക് മുകളിൽ അല്ലെന്നും ഡി രാജ പറഞ്ഞു.

നേരത്തെ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഡല്‍ഹിയിലെ ഷഹീദ് ഇ-അസം ഭഗത് സിങ് പാര്‍ക്കില്‍ രാഹുല്‍ ഗാന്ധിക്കും ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ദിക് പട്ടേലിനുമൊപ്പം ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കൈകോര്‍ത്തു. ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇരുനേതാക്കളും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top