Breaking News

മോന്‍സണു വേണ്ടി നടൻ ബാലയുടെ ഇടപെടൽ; അയൽക്കാരനെന്ന ബന്ധം മാത്രമെന്ന് ബാല

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ സിനിമ താരം ബാലയുടെ ഇടപെടല്‍. പത്ത് കോടി തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പരാതി പിന്‍വലിപ്പിക്കാന്‍ താരം ശ്രമിച്ചു.ഇതിന്റെ തെളിവായി ബാലയും മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു. മോണ്‍സണെ കുറിച്ച്‌ അപവാദം പറയരുതെന്ന് അജിയെ ബാല താക്കീതും ചെയ്തു. മോന്‍സണ്‍ വല്ലാതെ ഉപദ്രവിക്കാറുണ്ടെന്നും അജി പറഞ്ഞു.

അതേസമയം മോന്‍സന്‍ അയല്‍വാസിയാണെന്നും അതില്‍ കൂടുതല്‍ മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും ബാല പ്രതികരിച്ചു. സമാധാനമായി ജീവിക്കാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍ അനുവദിക്കുന്നില്ല. നിരന്തരമുള്ള ഫോണ്‍ വിളികള്‍ കാരണം ഉറക്കം നഷ്ടപ്പെട്ടതായും ബാല പറഞ്ഞു.

നടന്‍ ബാലയുമായി മോന്‍സണ് അടുത്ത ബന്ധമാണുള്ളതെന്ന ആരോപണവുമായി പരാതിക്കാരന്‍ എം. ടി ഷമീര്‍ രംഗത്തെത്തി. ബാല മോണ്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്നും ഷമീര്‍ ആരോപിച്ചു.

ഇന്നലെ രാവിലെ മുതല്‍ തട്ടിപ്പ് കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പങ്ക് വെളിപ്പെടുത്തി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പല ഉന്നതരുമായും മോന്‍സന് ബന്ധമുണ്ട്. ഇതില്‍ സിനിമ മേഖലയിലുള്ളവരും ഉള്‍പ്പെടുന്നു. മോന്‍സന്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള ബന്ധം വെളിവാക്കുന്ന ചിത്രം പുറത്തുവന്നു. പുരാവസ്തു വില്പനക്കാരനെന്ന പേരില്‍ പത്ത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്റിന് ബന്ധമുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സുധാകരന്റെ ചിത്രം പുറത്ത് വന്നു. ചിത്രത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് എന്നിവരുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top