കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. തിങ്കളാഴ്ച ഗ്രാമിന് 15 രൂപ ഉയര്‍ന്നു 4335 രൂപയിലും പവന് 120 രൂപ ഉയര്‍ന്ന് 34,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1752 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,149 നിലവാരത്തിലാണ്.
സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്
By
September 27, 2021 10:56 am