Breaking News

സംസ്ഥാനത്ത് ഇളവുകൾ പ്രാബല്യത്തിൽ,ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതി നല്‍കി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും ബാറുകളില്‍ പ്രവേശനം. ഹോട്ടലുകളിലും ഈ നിബന്ധന പാലിക്കണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇത് ബാധകമല്ല.

കേരളത്തില്‍ ആദ്യഡോസ് വാക്സിന്‍ എടുത്തവരുടെ എണ്ണം 91 ശതമാനം കടന്നതും രോഗവ്യാപനം കുറഞ്ഞതുമാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കാരണം. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ ഇതുവരെ അനുമതി ഉണ്ടായിരുന്നുള്ളു. അന്‍പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എ സി ഉപയോഗിക്കാന്‍ പാടില്ല.ജനലുകളും വാതിലുകളും തുറന്നിടണം. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളും രണ്ട് ഡോസ് വാക്സീന്‍ എടുത്തവരാകണം.

ഇന്ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളം എന്നിവയുടെ പ്രവര്‍ത്തനവും അനുവദിക്കാമെന്നാണ് ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനം. അതേസമയം തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top