കൊച്ചി:തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് യുഡിഎഫ്. ക്വാറം തികയാത്തതിനാല്‍ അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിച്ചില്ല. 43 അംഗ കൗണ്‍സിലില്‍ 18 പേര് മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ക്വാറം തികയാന്‍ 22 പേര് വേണമെന്നിരിക്കെയാണ് പ്രമേയ അവതരണം പാളിയത്. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കൂടാതെ നാല് സ്വതന്ത്രരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു
തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല
By
September 23, 2021 12:48 pm