Breaking News

കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ 50,000 രൂപ നഷ്​ടപരിഹാരം, തുക സംസ്ഥാനങ്ങൾ നൽകണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ 50,000 രൂപ നഷ്​ടപരിഹാരം നല്‍കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍.സുപ്രീംകോടതിയിലാണ്​ കേന്ദ്രസര്‍ക്കാര്‍ നിലപാട്​ അറിയിച്ചത്​. നഷ്​ടപരിഹാര തുക സംസ്ഥാനങ്ങള്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാനങ്ങള്‍ തുക നല്‍കണം. ജില്ലാ ദുരന്തനിവാരണ മാനേജ്​മെന്‍റ്​ അതോറിറ്റി വഴിയാണ്​ നഷ്​ടപരിഹാരം വിതരണം ചെയ്യേണ്ടത്​. അല്ലെങ്കില്‍ ജില്ലാ ഭരണകൂടം വഴി ഇത്​ വിതരണം ചെയ്യണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി.

അതേസമയം സംസ്ഥാനത്തിന് ധനസഹായത്തിൽ വിട്ടു നിൽക്കാൻ ആവില്ലെന്നും കേന്ദ്ര ഗവൺമെൻറ് ആവശ്യമായ രീതിയിൽ  സംസ്ഥാനങ്ങളെ സഹായിക്കാൻ സന്നദ്ധമാകേണ്ടതുണ്ട്ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top