Breaking News

വാക്‌സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബസ്സിൽ പീഡിപ്പിക്കാൻ ശ്രമം,യുവാവ് അറസ്റ്റിൽ

കൊച്ചി: വാക്‌സിനെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബസില്‍വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.കുട്ടമശേരി ചെറുപറമ്ബില്‍ വീട്ടില്‍ ലുക്കുമാന്‍ (36) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. ഇയാള്‍ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ മനപൂര്‍വ്വം സ്പര്‍ശിച്ചതായാണ് പരാതി. യുവതി ബഹളം വെച്ചെങ്കിലും ദേശം സ്റ്റോപ്പില്‍ ഇറങ്ങിയ ലുക്കുമാന്‍ അതിവേഗം ടാക്സിയില്‍ കയറി പോകുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി, പ്രതിയെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവള ഭാഗത്തേക്കാണ് ലുക്കുമാന്‍ കയറിയ ടാക്സി കാര്‍ പോയത്. തുടര്‍ന്ന് ഈ ഭാഗത്തേക്ക് പോയ ടാക്സി കാര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ആലുവ മാര്‍ക്കറ്റിലേക്ക് പോത്ത് സപ്ലൈ ചെയ്യുന്നയാളാണ് ലുക്കുമാനെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിലെത്തി പൊലീസ് വിദഗ്ദ്ധമായി ലുക്കുമാനെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എസ്‌ഐമാരായ സന്തോഷ് കുമാര്‍, ആര്‍. വിനോദ്, എഎസ്‌ഐ ബിനോജ് ഗോപാലകൃഷ്ണന്‍, സി.പി.ഒ മാഹിന്‍ ഷാ അബൂബക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top