Breaking News

സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വിതരണത്തിന് നിലവിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.കോ​വി​ഡി​നെ തു​ട​ർ​ന്നു 2020 ഏ​പ്രി​ൽ-​മേ​യി​ലാ​ണ് സൗ​ജ​ന്യ കി​റ്റ് ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. അ​ന്നു​മു​ത​ൽ ഓ​ണം വ​രെ 13 ത​വ​ണ​യാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. ഏ​താ​ണ്ട് 11 കോ​ടി കി​റ്റു​ക​ൾ ന​ൽ​കി. മാ​സം ശ​രാ​ശ​രി 350-400 കോ​ടി രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്. 11 കോ​ടി കി​റ്റു​ക​ൾ​ക്കാ​യി 5,200 കോ​ടി രൂ​പ ചെ​ല​വി​ട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top