Kasaragod

റോഡിലേക്ക് ഓടിയ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കാസർഗോഡ്: ചെറുവത്തൂരിൽ റോഡിലേക്ക് ഓടിയ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. പയ്യങ്കി തഖ്വ ജുമാ മസ്ജിദിന് സമീപം ഓട്ടോ ഇടിച്ചാണ് വിദ്യാര്‍ഥിനി മരിണപ്പെട്ടത്. കൈതക്കാട് എ.യു.പി സ്കൂള്‍ മൂന്നാം ക്ലാസ്​ വിദ്യാര്‍ഥിനി ഷഹ്ന (8) ആണ് റോഡിലേക്ക് ഇറങ്ങി ഓടിയ കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം നാലു മണിയോടെ ആയിരുന്നു അപകടം നടന്നത്. വീട്ടില്‍ നിന്ന്​ റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാന്‍ ഷഹ്ന റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് എതിർ വശത്തു നിന്ന് വന്ന ഓട്ടോ ഷഹ്‌നയെ ഇടിച്ചത്. ഉടന്‍ ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top