Breaking News

തിരുവനന്തപുരത്ത് ഇന്ന് സമുദായ നേതാക്കളുടെ യോഗം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് സമുദായ നേതാക്കളുടെ യോ​ഗം ചേരും. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ മുൻകയ്യെടുത്താണ് യോ​ഗം ചേരുന്നത്. ക്രൈസ്തവ,ഹിന്ദു,മുസ്ലിം സമുദായ നേതാക്കൾ പങ്കെടുക്കും.  വൈകിട്ട് മൂന്നര മണിക്കാണ് യോ​ഗം. 

നാർക്കോട്ടിക് ജിഹാദ് ഉൾപ്പെടെ പരാമർശങ്ങൾ വിവാദമാകുകയും വിവിധ മത മേലധ്യക്ഷന്മാർ പരസ്യമായി രം​ഗത്തെത്തുകയും ചെയ്ത  സാഹചര്യത്തിലാണ് ഈ യോ​ഗം. മത സൗഹാർ​ദ സന്ദേശം നൽകുക കൂടി ഈ യോ​ഗത്തിന്റെ ലക്ഷ്യമാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top