Breaking News

കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നീട് അവർ സ്വയം വസ്ത്രം മാറ്റുകയാണ്. ഇത് കണ്ടയുടനെ അനിൽ കോൾ കട്ട് ചെയ്തു,വീഡിയോ കോൾ തട്ടിപ്പിനെ ക്കുറിച്ച് മുന്നറിയിപ്പുമായി നടൻ അനീഷ് രവി

തിരുവനന്തപുരം; വിഡിയോ കോൾ വഴി കെണിയിലാക്കി ഭീഷണിപ്പെടുത്തുത്തി പണം തട്ടുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി നടൻ അനീഷ് രവി. തന്റെ സഹപ്രവർത്തകന് നേരിട്ട ദുരനുഭവമാണ് താരം ആരാധകരുമായി പങ്കുവെച്ചത്. ഫെയ്സ്ബുക് ലൈവിലെത്തിയാണ് അനീഷ് ഇക്കാര്യം പറഞ്ഞത്.

 

ആർട് ഡയറക്ടർ അനിലാണ് തട്ടിപ്പിൽ കുടുങ്ങിയത്. അഞ്ജാതനമ്പറിൽ നിന്നാണ് അനിലിന് വിഡിയോ കോൾ വരുന്നത്. കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നീട് അവർ സ്വയം വസ്ത്രം മാറ്റുകയാണ്. ഇത് കണ്ടയുടനെ അനിൽ കോൾ കട്ട് ചെയ്തു. പിന്നീട് ഇതിന്റെ സ്ക്രീൻ റെക്കോർഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നു. 11,500 രൂപ കൊടുത്തില്ലെങ്കിൽ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും എന്നാണ് ഭീഷണി.

1 Comment

1 Comment

  1. Asharaf VA

    September 20, 2021 at 2:40 pm

    ഇത് കുറേ നാളായിട്ടുള്ള ഉടായിപ്പാണ്, എനിക്ക് കോൾ വന്നപ്പോൾ ഞാനും Screen record ചെയ്തു.ബ്ലാക്ക് മെയിലിങ്ങ് തുടങ്ങിയപ്പോ ഞാനും എൻ്റെ കയ്യിലുണ്ടായ video ഇട്ട് കൊടുത്ത്.നല്ല ഹിന്ദിയിൽ സൂപ്പർ തെറിയും വിളിച്ചപ്പോൾ 10000 വേഗം 3000 ആക്കി. വീണ്ടും തെറി വിളി തുടങ്ങിയതോടെ തട്ടിപ്പുകൾ എന്നെ ബ്ലോക്കാക്കി സ്ഥലം വിട്ടു.😃.😃😃.😃

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top