Breaking News

രാജ്യത്ത്‌ ഒരു ദിവസം ശരാശരി 80 കൊലപാതകവും 77 ബലാത്സംഗവും ഉണ്ടാകുന്നതായി നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ റിപ്പോർട്ട്‌

ന്യൂഡൽഹി:രാജ്യത്ത്‌ ഒരു ദിവസം ശരാശരി 80 കൊലപാതകവും 77 ബലാത്സംഗവും ഉണ്ടാകുന്നതായി നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ റിപ്പോർട്ട്‌. 2020ൽ റിപ്പോര്‍ട്ട് ചെയ്തത്29,193 കൊലപാതകം. ഉത്തർപ്രദേശാണ്‌(3779) പട്ടികയിൽ മുന്നിൽ. പിന്നാലെ ബിഹാർ (3150), മഹാരാഷ്‌ട്ര-(2163), മധ്യപ്രദേശ്‌-(2101), ബംഗാൾ(1948).

2020ല്‍ ആകെ 28,046 ബലാത്സംഗക്കേസ്. മുന്നില്‍ രാജസ്ഥാന്‍ (5310). ഉത്തർപ്രദേശ്‌ (2769), മധ്യപ്രദേശിൽ (2339), മഹാരാഷ്ട്ര (2061). “ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരത’ എന്ന വിഭാഗത്തിൽ 1,11,549 കേസുണ്ട്‌. 62,300 തട്ടിക്കൊണ്ടുപോകൽ, 105 ആസിഡ് ആക്രമണം, 6966 സ്ത്രീധന മരണം എന്നിവയുണ്ട്‌. സ്‌ത്രീകൾക്കെതിരായി 3,71,503 കുറ്റകൃത്യം റിപ്പോർട്ട്‌ ചെയ്‌തു. 2019ല്‍ 4,05,326 ആയിരുന്നു. കോവിഡ്‌ അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തിലാണ്‌ കേസുകൾ കുറഞ്ഞതെന്നാണ്‌ നിഗമനം.

 

ആദിവാസി, ദളിത്‌ വിഭാഗത്തിനെതിരെയുള്ള അതിക്രമം വർധിച്ചു
രാജ്യത്ത്‌ ആദിവാസി, ദളിത്‌ വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ റിപ്പോർട്ട്‌. ഭൂരിഭാഗം കേസും ഉത്തർപ്രദേശിലും മധ്യപ്രദേശിലും. 2020ൽ പട്ടികജാതി വിഭാഗത്തിനെതിരായി 50,291 കുറ്റകൃത്യമുണ്ടായി. 2019ൽ ഇത്‌ 45,961 കേസായിരുന്നു. 9.4 ശതമാനം വർധന.

പട്ടികവർഗ വിഭാഗത്തിനെതരായ 8272 കുറ്റകൃത്യം രജിസ്റ്റർ ചെയ്‌തു. 2019ൽ ഇത്‌ 7570 കേസായിരുന്നു. 9.3 ശതമാനമാണ്‌ വർധന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top