Entertainment

ഇമ്മിണി ബല്ല്യ മമ്മുക്ക – കട്ട ഫാൻസ് കഥയുടെ ചിത്രീകരണ വിളക്ക് തെളിക്കൽ നടന്നു

കണ്ണൂർ:കബീർ ആമേരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇമ്മിണി ബല്ല്യ മമ്മുക്ക – കട്ട ഫാൻസ് കഥയുടെ ചിത്രീകരണ വിളക്ക് തെളിക്കൽ ലളിതമായ ചടങ്ങിൽ കണ്ണൂർ വൃന്ദാവൻ ഹാളിൽ നടന്നു.
കലാ സാംസ്കാരിക നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ചെയർമഡാക്ക് മലബാർ സ്കൂൾ ചെയർമാൻ ഡോ: ടി.പി.മുഹമ്മദ് ഉദ്ഘാടന പ്രസംഗം നിർവഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡൻ്റ് ജയകൃഷ്ണൻ വിളക്ക് കൊളുത്തി സംസാരിച്ചു ,നവീൻ പനങ്കാവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകനും പത്രപ്രവർത്തകനുമായ കബീർ ആമേരി ആശംസ പ്രസംഗം നടത്തി.

ചടങ്ങിൽ മുഖ്യ അഥിതിയായി അസാനി ഗ്രൂപ്പ് ചെയർമാൻ ഷിജു ദാമോദർ പങ്കെടുത്തു സംസാരിച്ചു. സ്ക്രീനിൽ മുഖം തെളിഞ്ഞ് അൻപത് വർഷം തികയുന്ന മെഗാസ്റ്റാർ മമ്മൂക്കയെ ആദരിക്കാൻ ഒരുങ്ങുന്ന ഒരു പറ്റം ഫാൻസിൻ്റെ കഥ പറയുന്ന ചിത്രമാണ് ഇമ്മിണി ബല്ല്യ മമ്മൂക്ക. നർമ്മവും സമകാലിക പ്രസക്തിയുള്ള ചിത്രമായിരിക്കും ഇത്. സി-ഷുബ, റാഷിദ്.കെ, രാജീവൻ സി പി ,സത്യൻ കോറോത്ത്, ഹേമലത, സുരേഷ് ചാലാട്, മനോജ്, പ്രതീപൻ, ശ്രീജിഷ രാജൻ, ചൈത്ര, പുഷ്പ, സജിത്ത് വൃന്ദാവൻ ,ബാല കൃഷ്ണൻ – കെ ,സുഷീൽ കുമാർ കെ ,എന്നിവർ സംസാരിച്ചു. കണ്ണൂരിലെ ചില പ്രദേശങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പുതുമുഖങ്ങൾക്കും ഏറെ സാദ്ധ്യതയുള്ള ചിത്രമാണ് ഇത്.ഓ.ടി.ടി റിലീസിന് ഒരുങ്ങുന്ന ചിത്രം ഇഷ ക്രിയേഷൻസ് നിർമ്മിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top