കൊല്ലം: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗീകമായി ഉപയോഗിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.കൊല്ലം ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തന്‍വീട്ടില്‍ നിസാമുദ്ദീനാ (39)ണ് അറസ്റ്റിലായത്.
നീറാട് ഭര്‍ത്താവിനൊപ്പം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവതിയെയാണ് ഷെയര്‍ ചാറ്റിലൂടെ ഇയാള്‍ പരിചയപ്പെട്ടത്.
തുടര്‍ന്ന് കോഴിക്കോട്, എറണാകുളം, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്കില്‍ കൊണ്ടുപോയി റൂമെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങി വിറ്റിരുന്നു.
ഭാര്യയെ കാണാനില്ല എന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് ചെറുവത്തൂരില്‍ വച്ച് ഇയാള്‍ പിടിയിലാകുന്നത്. മുമ്ബും പല സ്ത്രീകളുമായി ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചങ്ങാത്തം സ്ഥാപിച്ച് അവരെ ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.