Entertainment

സംസ്ഥാന ടെലിവിഷൻ അവാർഡ്:മികച്ച സംഗീത സംവിധാനത്തിനുള്ള അവാർഡ് കേരളവിഷനിൽ സംപ്രേക്ഷണ ചെയ്ത അച്ഛൻ എന്ന ടെലിഫിലിമിന്

തിരുവനന്തപുരം:2020ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സംസ്ക്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. കേരളവിഷനിൽ സംപ്രേക്ഷണ ചെയ്ത അച്ഛൻ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധാനത്തിനുള്ള അവാർഡ് ലഭിച്ചു. വിനിഷ് മണിയാണ് ടെലിഫിലിമിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. പ്രമേയം ആവശ്യപ്പെടുന്ന വൈകാരിക മുഹൂർത്തങ്ങൾക്ക് അനുസൃതമായി ചിട്ടപ്പെടുത്തിയ സംഗീതമേന്മയാണ് വിനിഷിനെ അവാർഡിന് അർഹനാക്കിയത്. 15,000 രൂപയും പ്രശസ്ത്രി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്ക്കാരം. മികച്ച എൻട്രികൾ ഇല്ലാത്തതിൽ മികച്ച സീരിയലുകൾക്കുള്ള അവാർഡും, മികച്ച സംവിധായകൻ, മികച്ച കലാ സംവിധായകൻ എന്നി വിഭാഗങ്ങളിൽ അവാർഡ് നൽകിയില്ല.അടുത്ത വർഷം മുതൽ അവാർഡുകളുടെ തുക വർദ്ധിപ്പിക്കുമെന്ന് അവർഡ് പ്രഖ്യാപനത്തിന് ശേഷം മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മികച്ച നടിയായി അശ്വതി ശ്രീകാന്തിനേയും നടനായി ശിവജി ഗുരുവായൂരിനേയും തെരഞ്ഞെടുത്തു. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക്‌ അവാർഡ്‌. ഫ്ളവേഴ്സിലെ ‘കഥയറിയാതെ’ എന്ന പരമ്പരയാണ്‌ ശിവജിക്ക്‌ അവാർഡ്‌ നേടികൊടുത്തത്‌.

മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യൻ (അക്ഷരത്തെറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ്. മഴവിൽ മനോരമയിലെ ‘മറിമായ’മാണ് മികച്ച ഹാസ്യ പരിപാടി.

ദൂരദർശനിലെ സൗമ്യം, ശ്രീത്വം, ഭാവദ്വയം എന്ന പരിപാടിയുടെ അവതാരക രാജശ്രീ വാര്യർ മികച്ച അവതരണത്തിനുള്ള പുരസ്കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ ബാബു രാമചന്ദ്രനാണ്‌ മികച്ച​ അവതാരകൻ .

മികച്ച അവതാരകൻ/ഇന്റർവ്യൂവർ പുസ്കാരം ട്വന്റിഫോർ ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണനും വാർത്താ അവതാരകയ്ക്കുള്ള അവാർഡ് ന്യൂസ്‌ 18ലെ രേണുജ എൻ ജിയും മികച്ച കമന്റേറ്റർ അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ സി അനൂപും നേടി.

 മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്‍ററിയായി കൈരളി ന്യൂസ് സീനിയർ എഡിറ്റർ കെ.രാജേന്ദ്രന്‍റെ അടിമത്തത്തിന്‍റെ രണ്ടാം വരവ് തെരഞ്ഞെടുത്തു. മികച്ച ബയോഗ്രഫി ഡോക്യുമെന്‍ററിയായി ബിജു മുത്തത്തിയുടെ കരിയൻ തെരഞ്ഞെടുക്കപ്പെട്ടു.

വയനാട്ടിൽ നക്സലൈറ്റ് നേതാവ് വർഗീസിനൊപ്പം ആദിവാസി സമരങ്ങളിൽ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട വിപ്ളവകാരി കെ. കരിയന്‍റെ അധികമറിയപ്പെടാത്ത ജീവിതത്തെ പകർത്തിയതാണ് കരിയനെ പുരസ്കാരത്തിനർഹമാക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

സംസ്ഥാനത്തെ ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ നിലവാര തകർച്ചയെ ജൂറി വിമർശിച്ചു.സംസ്ഥാനത്തെ ടെലിവിഷൻ പരമ്പരകളിൽ സ്ത്രികളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ ജൂറി കടുത്ത ആശങ്ക പ്രകടിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.

 

കുട്ടികൾക്കുള്ള ഹ്രസ്വ ചിത്ര വിഭാഗത്തിൽ എൻട്രികൾ ഒന്നുമില്ലാതിരുന്നത് ഖേദകരമാണെന്നും ജൂറി വിലയിരുത്തി. നിലവാരമുള്ള എൻട്രികൾ ഇല്ലാത്ത സാഹചര്യത്തിൽ മികച്ച സീരിയൽ, സംവിധായകൻ, കലാസംവിധായകൻ എന്നീ പ്രധാനപ്പെട്ട വിഭാഗങ്ങളിലും പുരസ്കാരം നൽകിയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top