Ernakulam

ആലുവയില്‍ വീട്ടമ്മ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

ആലുവ: ആലുവയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. പട്ടേരിപ്പുറം കാടപറമ്ബില്‍ ബിജുവിന്റെ ഭാര്യ മജു (42) ആണ് മരിച്ചത്.ഇവരുടെ ഭര്‍ത്താവ് ബിജു ഗള്‍ഫിലാണ്. ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു. ഞായർ രാത്രി മൂന്ന് മക്കളോടൊപ്പം ആണ് മജു ഉറങ്ങിയത്. രാവിലെ കുട്ടികൾ ഉണർന്നപ്പോൾ അമ്മയെ കാണാനില്ലായിരുന്നു. അന്വേഷണത്തിൽ ഒരു മുറി അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നത് കണ്ട് കുട്ടികൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സിബിഎസ്ഇ സ്കൂൾ അദ്ധ്യാപികയായിരുന്നു മജു. കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ മൂന്നുവർഷംമുമ്പ് ജോലി ഉപേക്ഷിച്ചു. നാലുമാസം മുമ്പാണ് ഭർത്താവ് ബിജു അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജോയല്‍, മരിയ, കെസിയ എന്നിവര്‍ മക്കളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top