Breaking News

കാക്കനാട് ലഹരിമരുന്ന് കേസ്:വിട്ടയച്ച തിരുവല്ല സ്വദേശിനി അറസ്റ്റിൽ

കൊച്ചി: കാക്കനാട് ഫ്‌ളാറ്റില്‍ നിന്നും ലഹരിമരുന്നുമായി പിടികൂടിയ സംഘത്തില്‍ നിന്നും ആദ്യം എക്‌സൈസ് സംഘം വിട്ടയച്ച തിരുവല്ല സ്വദേശിനി ത്വയ്‌ബയെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു.

ഇവരെ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ നെല്‍സന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ സുഹൃത്തുക്കളെയും എക്‌സൈസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയിരുന്നു.

കൊച്ചിയിലെ സ്വകാര്യ അപാര്‍ട്ട്മെന്റില്‍ ലഹരിമരുന്ന് സംഘം താമസിച്ചു. ത്വയ്‌ബയും ഇവിടെ വന്ന് താമസിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച സംഘം യുവതിയുടെ വിശദമായ മൊഴിയെടുത്ത ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്.

ഈ യുവതിയും മൂന്ന് യുവാക്കളും ചെന്നൈയില്‍ നിന്ന് കാറില്‍ ലഹരിമരുന്ന് കൊണ്ടുവന്നു എന്നാണ് വിവരം. പിടിയിലായ മറ്റൊരു യുവതിയോടൊപ്പം ലഹരിമരുന്ന് ഇവര്‍ ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

നഗരത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച്‌ ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ ചില അപ്പാര്‍ട്ട്മെന്റുകള്‍ നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് അറിയിച്ചു. ലോക്ഡൗണ്‍ മറയാക്കി ഇവിടെ ലഹരിമരുന്ന് ഇടപാട് നടന്നതായാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top