Alappuzha

കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു

ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45)ആണ് മരിച്ചത്. കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനം പൂർണമായും കത്തും മുമ്പ് തീ അണച്ചെങ്കിലും രാജീവനെ രക്ഷിക്കാനായില്ല.

ചന്തിരൂർ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് തീ പിടിച്ചത്. അജയൻ നടത്തുന്ന ഫുഡ് പ്രൊസസിങ് കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവൻ. മാനസിക പ്രയാസത്തെ തുടർന്ന് രാജീവൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റേയും ബന്ധുക്കളുടേയും സംശയം. അർത്തുങ്കൽ പോലീസ് അന്വേഷണം തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top