Breaking News

കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ  വീണ്ടും ടോൾപിരിവ്,പ്രതിഷേധം,വാഹനങ്ങൾ കടത്തിവിട്ട് ഡിവൈഎഫ്ഐ, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം:കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ  വീണ്ടും ടോൾപിരിവ് നടത്തിയതിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ടോൾ​ഗേറ്റ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു.തലസ്ഥാനത്ത് കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ പണി തീരാത്ത റോഡിലാണ് ദേശീയ പാത അതോറിറ്റി ടോൾ പിരിവ് തുടങ്ങിയത്. പ്രതിഷേധത്തെ തുടർന്ന് രണ്ടു തവണ നിർത്തിവച്ച പിരിവ് ഇന്ന് രാവിലെ പുനരാംഭിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ടോൾ പ്ലാസയുടെ ഇരുവശത്തും സമരം നടത്തിയതോടെ ടോൾ പിരിവ് ഇന്നലെ താത്കാലികമായി നിർത്തിവച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെ വീണ്ടും ടോൾപിരിവ് ആരംഭിച്ചതാണ് വീണ്ടും പ്രതിഷേധത്തിന് വഴിവച്ചത്.

അതേസമയം, ദേശീയപാത അതോറിറ്റി അനുവാദം നൽകിയതിനുശേഷമാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് ടോൾ പിരിവ് നടത്തുന്ന സ്വകാര്യ കമ്പനി അധികൃതർ പറഞ്ഞു. ചർച്ചകൾക്ക് ശേഷമേ ടോൾ പുനരാംഭിക്കൂ എന്നും ഇന്നലെ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top