Breaking News

ഓംചേരിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി : പ്രൊഫസര്‍ ഓംചേരി എന്‍എന്‍ പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ഓംചേരിയുടെ ഓര്‍മ്മക്കുറിപ്പുകളായ ‘ആകസ്മിക’ത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. 

ഡോ. കെ പി ശങ്കരന്‍, സേതുമാധവന്‍, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകം കണ്ടെത്തിയതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാര്‍ അറിയിച്ചു. 2018 ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡല്‍ഹിയില്‍ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top