നെയ്യാർ:കേരളവിഷന് ഡിജിറ്റല്‍ ബ്രോഡ്ബാന്‍ഡ് വിതരണക്കാരായ നെയ്യാര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് ഉദ്ഘാടനം കോവളം എംഎല്‍എ എം വിന്‍സെന്റ് നിര്‍വ്വഹിച്ചു. തിരുവന്തപുരം ബാലരാമപുരം മേഖലയിലെ വിതരണക്കാരാണ് നെയ്യാര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. കണ്‍ട്രോള്‍റൂം, നെയ്യാര്‍ മീഡിയ ചാനല്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ജയകുമാര്‍, ജില്ലാ സെക്രട്ടറി ബിജു കുമാര്‍ എന്നിവരും നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംസ്ഥാന കമ്മിറ്റി അംഗം കമാല്‍ കുട്ടി , ജില്ലാ ജോയിന്‍ സെക്രട്ടറി സജു , മേഖലാ സെക്രട്ടറി സന്തോഷ് , മേഖല ഭാരവാഹികള്‍, മേഖലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
നെയ്യാര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് ഉദ്ഘാടനം കോവളം എംഎല്‍എ എം വിന്‍സെന്റ് നിര്‍വ്വഹിച്ചു
By
August 18, 2021 12:07 pm