ടോക്കിയോ:ഗുസ്തിയിലെ 65 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയക്ക് വെങ്കലം. കസാക്കിസ്ഥാന്‍ താരം ഡൗലറ്റ് നിയാസ്ബെക്കോവിനെ 8-1 എന്ന സ്കോറിനാണ് പുനിയ തോല്‍പ്പിച്ചത്. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറിലേക്ക് എത്തി.
രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ ടോക്യോയിലെ സമ്പാദ്യം. രവികുമാറിന് പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്സിംഗില്‍ ലൊവ്ലിന ബോഗോഹെയ്ന്, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്.