Breaking News

കുഞ്ഞാലിക്കുട്ടിയുടെ ഫോൺ ശബ്‌ദരേഖ പുറത്തു വിടേണ്ടി വരും;വെല്ലുവിളിച്ച് കെ ടി ജലീൽ

മലപ്പുറം:മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ടി. ജലീൽ.മുഈനലി ശിഹാബ് തങ്ങൾക്കെതിരെ നടപടിയെടുത്താൽ വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡി വിഷയത്തിൽ പാണക്കാട്​ കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്​ദരേഖയുണ്ടെന്നും ​​ അത്​ പുറത്ത്​ വിടേണ്ടിവരുമെന്നും ജലീൽ പ്രതികരിച്ചു. അങ്ങനെ വന്നാൽ അത് 2006 ലേക്കാൾ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അദ്ദേഹത്തിന്​ രാഷ്​ട്രീയ പ്രവർത്തനം നിർത്തേണ്ടി വരുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന വിചാരണ തെറ്റാണ്. ‘ലീഗിനെ കമ്പനിയാക്കാനാണ്​ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി ശിഹാബ് തങ്ങൾക്കെതിരെ നടപടിയെടുത്താൽ വലിയ വില കൊടുക്കേണ്ടി വരും.

ഇ.ഡിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാണക്കാട്​ കുടുംബത്തിലെ ചിലരുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്​. അറ്റകൈക്ക്​​ അത്​ പുറത്ത്​ വിടേണ്ടിവരുമെന്നും അങ്ങനെ വന്നാൽ അദ്ദേഹത്തിന്​ രാഷ്​ട്രീയം അവസാനി​പ്പിക്കേണ്ടി വരുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top