Breaking News

ടെറസിലെ ബെഞ്ചിൽ പാട്ട് കേട്ടിരുന്ന ഐറിൻ ബന്ധുവിൻ്റെ വിളികേട്ട് ചാടിയെഴുന്നേറ്റപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു

കൊച്ചി: പത്തു നില ഫ്ലാറ്റിൻ്റെ ടെറസ്സിൽ സഹോദരൻ അലനും ബന്ധുവായ പെൺകുട്ടിക്കുമൊപ്പം പതിവുപോലെ വ്യായാമം ചെയ്തശേഷം വിശ്രമിക്കവെയായിരുന്നു 18കാരിയായ ഐറിന്റെ ദാരുണാന്ത്യം. വ്യായാമത്തിന് ശേഷം ടെറസിലെ പാരപ്പെറ്റിനോട് ചേർന്നുള്ള ടൈലിട്ട ബെഞ്ചിൽ ഇരിക്കുകയായിരുന്നു ഐറിൻ. കാലുകൾ ബഞ്ചിൽ കയറ്റിവച്ച് ഹെഡ്ഫോണിൽ പാട്ടുകേട്ടിരുന്നു. ഇതിനിടെ ബന്ധുവിന്റെ വിളികേട്ട് ചാടിയെഴുന്നേറ്റപ്പോൾ കാൽവഴുതി പിന്നോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 

തൃശൂർ നിർമ്മല മാതാ സ്കൂളിൽ നിന്ന് പ്ലസ് ടു പാസായ ശേഷം എൻട്രൻസ് പരീക്ഷയ്ക്കുള്ള ഓൺലൈൻ പരിശീലനത്തിലായിരുന്നു ഐറിൻ.

എറണാകുളം ചിറ്റൂർ റോഡിൽ ശാന്തി തോട്ടക്കാട്ട്ഫ്ലാറ്റിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ബന്ധുക്കൾ ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി സ്വദേശികളാണ് റോയ് കെ ഊക്കൻ- ബെൻസി ദമ്പതികളുടെ ഇളയമകളാണ് ഐറിൻ. കഴിഞ്ഞ ജനുവരിയിലാണ് കൊച്ചിയിലെ ഫ്ലാറ്റിൽ ഇവർ താമസം തുടങ്ങിയത്. റിയാദിൽ ജോലി ചെയ്യുകയാണ് റോയ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top