പാലക്കാട്: ധോണിയില്‍ മൂന്നു മാസം പ്രായമായ കുഞ്ഞും അമ്മയും വീട്ടുവരാന്തയില്‍ കഴിഞ്ഞ കേസില്‍ ഭര്‍ത്താവ് അറസ്റ്റിൽ. ധോണി സ്വദേശി മനു കൃഷ്ണനാണ് അറസ്റ്റിലായത്. വീട് പൂട്ടി കുടുംബം കടന്നതിനെത്തുടര്‍ന്ന് അഞ്ചു ദിവസമാണ് ഇരുവരും വരാന്തയില്‍ കഴിഞ്ഞത്.
പ്രസവത്തിന് ശേഷം മൂന്നു മാസമുള്ള പെൺകുഞ്ഞുമായി ധോണിയിലെവീട്ടിലെത്തിയ ശ്രുതിയേയും കുഞ്ഞിനേയും ഉപേക്ഷിച്ച കേസിലാണ് മനുകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രുതിയേയും കുഞ്ഞിനേയും വീട്ടിൽ കയറ്റാതെ മനുകൃഷ്ണൻ വീട് പൂട്ടി മുങ്ങുകയായിരുന്നു. തുടർന്ന് കുറച്ചുനാൾ ഇവർ മനുകൃഷ്ണന്റെ വീട്ടു വരാന്തയിൽ കഴിഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. ശ്രുതി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് വാങ്ങിയെങ്കിലും മനുകൃഷ്ണൻ തിരിഞ്ഞു നോക്കിയില്ല. ഇതോടെയാണ് പൊലീസ് നടപടി.
ഇയാൾക്കെതിരെ ഗാർഹിക പീഡനം, കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.2020 ജൂലൈനായിരുന്നു ശ്രുതിയുടെയും മനുകൃഷ്ണന്റെയും വിവാഹം