Latest News

ഭാര്യ വിദേശത്തേക്ക് കൊണ്ടുപോയില്ല,ഭർത്താവ് ആത്മഹത്യ ചെയ്തു,കേസെടുത്ത് പോലീസ്

ലുധിയാന: പഞ്ചാബില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങി (23) നെ ജൂണ്‍ 23-നാണ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

25 ലക്ഷം രൂപ ചെലവഴിച്ച്‌ ഭാര്യ ബീന്ത് കൗറി(21)നെ കാനഡയിലേക്ക് അയച്ചിട്ടും ഇവര്‍ ഭര്‍ത്താവിനെ കാനഡയിലേക്ക് കൊണ്ടുപോയില്ലെന്നും ഇതിന്റെ വിഷമത്തില്‍ ലവ്പ്രീത് കീടനാശിനി കഴിച്ച്‌ ജീവനൊടുക്കിയെന്നുമാണ് ആരോപണം.

ലവ്പ്രീതിന്റെ പിതാവ് ബല്‍വീന്ദര്‍ സിങ്ങിന്റെ പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2019 ഓഗസ്റ്റ് രണ്ടിനാണ് ലവ്പ്രീതും ബീന്ത് കൗറും വിവാഹിതരായത്. ഓഗസ്റ്റ് 17-ന് യുവതി പഠനത്തിനായി കാനഡയിലേക്ക് പോയി.

ഏകദേശം 25 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചതായി ബല്‍വീന്ദര്‍ സിങ് പറയുന്നു. മാസങ്ങള്‍ക്കുള്ളില്‍ ലവ്പ്രീതിനെയും കാനഡയിലേക്ക് കൊണ്ടുപോകുമെന്നാണ് ബീന്ത് കൗര്‍ പറഞ്ഞിരുന്നത്.എന്നാല്‍ കാനഡയിലെത്തിയതോടെ മരുമകള്‍ തന്റെ മകന് നല്‍കിയ വാക്ക് തെറ്റിച്ചെന്നും അവനുമായി സംസാരിക്കുന്നത് പോലും നിര്‍ത്തിയെന്നും ബല്‍വീന്ദറിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം ബീന്ത് കൗര്‍ നിഷേധിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് ഭര്‍ത്താവിനെ കാനഡയിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തതെന്ന് ഇവര്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top