Breaking News

യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം,ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ നടപടി

Photo :Nabeel Malappuram

മലപ്പുറം:

നിലമ്പൂരിൽ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ നടപടിയെടുത്തു.
മദ്യപിച്ച്‌ ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാര്‍ഡ് യുവാവിനെ അതിക്രൂരമായി കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അടികൊണ്ട് നിലത്തുവീഴുന്ന യുവാവിന്റെ മുഖത്ത് പിന്നെയും ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവിടെ നിന്നും എഴുന്നേറ്റ് പോകാന്‍ ശ്രമിക്കുമ്ബോള്‍ പിന്നെയും തലയ്ക്ക് പിന്നിലായി ശക്തമായി അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, സംഭവത്തില്‍ ഹോം ഗാര്‍ഡ് സെയ്തലവിയെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി നിലമ്ബൂര്‍ എസ്.എച്ച്‌.ഒ അറിയിച്ചു.

2 Comments

2 Comments

  1. പ്രഭാത് കുമാർ

    July 29, 2021 at 2:44 pm

    ഹോം ഗാർഡുകൾക്ക് എന്ത് എല്ലാം അധികാരങ്ങൾ കൊടുത്തിട്ടുണ്ട് എന്നുള്ളത് പോലീസ് ഡിപ്പാർട്ട്മെൻ്റ് പൊതുജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ്.

  2. പ്രഭാത് കുമാർ

    July 29, 2021 at 2:50 pm

    ഹോം ഗാർഡുകൾക്ക് എന്ത് എല്ലാം അധികാരങ്ങൾ കൊടുത്തിട്ടുണ്ട് എന്നുള്ളത് പോലീസ് ഡിപ്പാർട്ട്മെൻ്റ് പൊതുജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ്.
    ഹോം ഗാർഡിനോ,പോലീസിനോ ഒരു പൗരനേയും ദേഹോപദ്രവം ചെയ്യാനോ ചീത്ത വിളിക്കാനോ അധികാരമില്ല.
    ആ ഹോം ഗാർഡിന് എതിരെ ശക്തമായ നിയമ നടപടി എടുത്ത് തക്കതായ ശിക്ഷ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top