Cricket

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ജയം, പരമ്പര

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ആവേശകരമായ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ദീപക് ചാഹറിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.

 

276 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കേ ഏഴുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ചാഹർ 69 റൺസെടുത്തും ഭുവനേശ്വർ 19 റൺസെടുത്തും പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി. നേരത്തേ രണ്ട് ശ്രീലങ്കൻ വിക്കറ്റുകളും ചാഹർ വീഴ്ത്തിയിരുന്നു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.ചാഹറാണ് കളിയിലെ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top