Breaking News

അമ്മയെ മകൻ മർദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുവിനെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് മകന്‍ അമ്മയെ തല്ലുന്നത് തടയാന്‍ ശ്രമിച്ച ബന്ധുവിനെ മകന്‍ ചവിട്ടിക്കൊന്നു. ഇന്നലെ വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. കോട്ടുകാല്‍ക്കോണം കീഴോട്ചിറയില്‍ 63കാരനായ തമ്ബി എന്നു വിളിക്കുന്ന രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്.

കോട്ടംകാല്‍ക്കോണം സ്വദേശിനി സുധയെ മകന്‍ സന്ദീപ് (30) ഉപദ്രവിക്കുന്നത് പതിവായിരുന്നു. മര്‍ദ്ദനം ഇന്നലെയും തുടര്‍ന്നു. ബഹളം കേട്ടെത്തിയ സുധയുടെ ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവും അയല്‍വാസിയുമായ രാമചന്ദ്രന്‍, സന്ദീപിനെ തടഞ്ഞു.

തുടര്‍ന്ന് അയാളെ മുറിയിലിട്ടു പൂട്ടി. വാതില്‍ ചവിട്ടിപ്പൊളിച്ച്‌ പുറത്തിറങ്ങിയ സന്ദീപ് രാമചന്ദ്രന്‍്റെ പിന്നാലെ എത്തി അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു..

വിവരമറിഞ്ഞ് പൊലീസ് എത്തി രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
മകന്‍്റെ മര്‍ദ്ദനമേറ്റ സുധ ആശുപത്രിയില്‍ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top