Breaking News

റവന്യൂ മന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്;ഇടപെടേണ്ടത് ഉണ്ടെങ്കിൽ ഇടപെടുമെന്ന് മന്ത്രി

തിരുവനന്തപുരം: റവന്യൂ മന്ത്രി കെ രാജനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിന് ഇപ്പോൾ റവന്യൂ മന്ത്രി ഉണ്ടോ എന്നാണ് പ്രതിപക്ഷനേതാവിന്റെ പരിഹാസം. മരം മുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ചതിൽ ആണ് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.

വകുപ്പിൽ നടക്കുന്നത് ഒക്കെ മന്ത്രി അറിയുന്നുണ്ടോ എന്ന് സതീശൻ ചോദിക്കുന്നു.

ഇടപെടേണ്ടത് ഉണ്ടെങ്കിൽ ഇടപെടും. സെക്രട്ടറി എടുത്ത ന്ടപടി അറിഞ്ഞില്ലെന്നായിരുന്നു മന്ത്രി കെ രാജൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top