Breaking News

മുഖ്യമന്ത്രിയുടേത് ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: കടകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തില്‍ വിലപ്പോകില്ല. ഇത് കേരളം ആണെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നല്‍കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top