Breaking News

കൂടിക്കാഴ്ച സൗഹാർദ്ദപരം,വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ ഉറപ്പുനൽകിയെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രിമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം നൽകി. വികസന പദ്ധതികൾക്ക് പിന്തുണ ഉറപ്പുനൽകി. പ്രധാനമന്ത്രി സംസ്ഥാനത്ത് ജലഗതാഗതത്തിൻ്റെ സാധ്യത തേടി എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്നും:

പ്രധാനമന്ത്രി സംസ്ഥാനത്ത് ജലഗതാഗതത്തിൻ്റെ സാധ്യത തേടി.വാരണസി – കൊൽക്കത്ത ജലപാത ഉദാഹരണമായി മോദി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാൻ വന്നപ്പോൾ ​ഗെയിൽ പൈപ്പ് ലൈൻ മുടങ്ങി കിടക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആ പദ്ധതി പൂർത്തിയായ കാര്യം ഇക്കുറി ഞാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. കേരളത്തിൽ അധികാര തുട‍ർച്ച നേടിയ എൽഡിഎഫ് സ‍ർക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളത്തിൻ്റെ വികസനത്തിനായി എന്ത് സഹായവും നൽകാമെന്നും അദ്ദേഹം ഉറപ്പ് നൽകി. വികസനകാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.

 

കേരളത്തിൻ്റെ സുപ്രധാനമായ വികസന പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോൾ വിശദമായി അതേക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും വിശദമായി പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. സംസ്ഥാനം സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

 

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്തുണ്ടായ സ്തംഭാനവസ്ഥയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ മാസം അറുപത് ലക്ഷം ഡോസ് വാക്സീൻ ആവശ്യമുണ്ടെന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചു. ഇതേക്കാര്യം നേരത്തെയും ആരോ​ഗ്യമന്ത്രാലയത്തെ അറിയിച്ചതാണ്. ഈ മാസം മാത്രം 25 ലക്ഷം ഡോസ് വാക്സീൻ സെക്കൻഡ് ഡോസ് മാത്രമായി നൽകേണ്ടതുണ്ട്.

18  വയസിന് മുകളില്‍ പ്രായമുള്ള 44 ശതമാനം പേ‍ര്‍ക്ക് ആദ്യ ഡോസ് വാക്സീന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. അതുവഴി മാത്രമേ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ. ഇതോടൊപ്പം കേരളത്തിന്‍്റെ ദീ‍ര്‍ഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസ് കേരളത്തിന് വേണമെന്ന ദീര്‍ഘകാല ആവശ്യം ഒരുവട്ടം കൂടി അദ്ദേഹത്തിന്‍്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായത്. കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണ കൂടുതലും പകര്‍ച്ച വ്യാധികള്‍ പല​ഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോ​ഗ്യമേഖലയുടെ കൂടുതല്‍ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോ​ഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച്‌ അദ്ദേഹം പ്രത്യേകം തന്നെ എടുത്തു പറഞ്ഞു. ആ നിലയിലെ ശാക്തീകരണത്തിന് എയിംസ് കൂടി അനിവാര്യമാണെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതോടൊപ്പം കൊവിഡ് മൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വലിയ തോതില്‍ സഹായം വേണമെന്നും അദ്ദേഹത്തെ അറിയിച്ചു.

 

4500 കോടിയുടെ ജിഎസ്ടി കോംപന്‍സേഷന്‍ അടക്കം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിന്‍്റെ വിതരണം ത്വരിതപ്പെടുത്താനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അങ്കമാലി – ശബരി റെയില്‍പാത പദ്ധതി നടപ്പാക്കാന്‍ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിന്‍്റെ എണ്‍പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. വേ​ഗത്തില്‍ തന്നെ ആ പദ്ധതി ആരംഭിക്കണമെന്നും പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ ഏറ്റവും കൂടുതര്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ ഒരു വിമാനത്താവളം വരേണ്ടതിന്‍്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ആ വിമാനത്താവള പദ്ധതിക്ക് പെട്ടെന്ന് തന്നെ അം​ഗീകാരം നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.തലശ്ശേരി – മൈസൂര്‍ റെയില്‍വേ പദ്ധതിയുടെ ​ഗുണഫലങ്ങളും ആ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

 

കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശ വിമാന സര്‍വ്വീസ് ഉറപ്പാക്കണം. ഇതിനായി കണ്ണൂരിനെആസിയാന്‍ ഓപ്പണ്‍സ്കൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള തടസം നീക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 4673 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

 

നെഹ്റു സ്റ്റേഡിയും മുതല്‍ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള അനുമതി ഉടന്‍ തന്നെ നല്‍കാമെന്ന് കേന്ദ്ര ന​ഗരവികസനവകുപ്പ് മന്ത്രി ഹര്‍കിഷന്‍ സിം​ഗ് പുരി അറിയിച്ചു. 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം ഘട്ടത്തില്‍ 11 സ്റ്റേഷനുകളാണുള്ളത്. പ്രാരംഭ നടപടിയായി 260 കോടി കേരള സര്‍ക്കാര്‍ പദ്ധതിക്ക് മാറ്റി വച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top