കൊട്ടിയം: ഭാര്യ ആത്മഹത്യക്ക് ശ്രമിക്കുന്നത് കണ്ട് ഭയന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. ഗുളികകള്‍ ഒരുമിച്ച് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പള്ളിമണ്‍ കിഴക്കേക്കര, ഐക്യരഴികത്ത് വീട്ടില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെ മകന് ശ്രീഹരി(22) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഇരുവര്‍ക്കും ഇടയില്‍ വഴക്കുണ്ടായപ്പോള്‍ ഭാര്യ ഗുളികകള്‍ ഒരുമിച്ചു കഴിച്ച് മുറി അടച്ചു. ഇതു കണ്ട് ഭയന്ന ഭര്‍ത്താവ് തൊട്ടടുത്ത മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ചികിത്സയില്‍ കഴിയുന്ന ഭാര്യ അശ്വതി (18) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്.