തിരുവനന്തപുരം: ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി. സുഹൃത്തിനെ പീഡിപ്പിച്ചെന്ന കേസുമായി മുന്നോട്ടു പോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്ത്. സുഹൃത്തിനുണ്ടായ അനുഭവം മയൂഖ ജോണിക്കും ഉണ്ടാകും എന്ന തരത്തിലെ പരാമര്‍ശം അടക്കം കത്തിലുണ്ട്.
പ്രതിയുടെ അറസ്റ്റ് നടന്നിട്ടില്ലെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മയൂഖ ജോണിയും കുടുംബവും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്.
മയൂഖ ജോണി ഉന്നയിച്ച് ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.