Breaking News

അതിതീവ്ര മഴ വരുന്നു, ഞായറാഴ്‌ച രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്,നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമായേക്കുമെന്ന് സൂചനകള്‍. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഞായറാഴ്‌ച രണ്ട് ജില്ലകളില്‍ റെഡ് അല‌‌ര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭത്തിനും 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാദ്ധ്യതയുള‌ളതിനാല്‍ ഇന്ന് മുതല്‍ തിങ്കളാഴ്‌ചവരെ മീന്‍പിടിത്തത്തിന് കേരളതീരത്ത് നിന്നും കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

 

കാസര്‍കോട്, കണ്ണൂ‌ര്‍ ജില്ലകളിലാണ് ഞായറാഴ്‌ച റെഡ് അല‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ അതിതീവ്ര മഴയുണ്ടാകും. അതേസമയം നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂ‌ര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകാം.

ഞായറാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

 

ശനിയാഴ്‌ച കാസ‌ര്‍കോട്, വയനാട്,തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്‌ച പാലക്കാട്, തൃശൂ‌ര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അല‌ര്‍ട്ടാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top