Breaking News

ആട്ടിപ്പായിച്ചെന്ന കിറ്റെക്‌സ് എംഡിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരം,പരാതികളുണ്ടെങ്കിൽ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നുവെന്നും വ്യവസായ മന്ത്രി

കൊച്ചി:കേരളത്തില്‍ നിന്ന് ആട്ടിപ്പായിച്ചെന്ന കിറ്റെക്‌സ് എംഡിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കിറ്റെക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. മറ്റേതെങ്കിലും പരാതികളുണ്ടെങ്കില്‍ അതും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ചതാണ്.

കിറ്റെക്‌സ് വിഷയത്തില്‍ അനാവശ്യമായി ഇടപെട്ടിട്ടില്ല. മോശമായ സമീപനവും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വിഷയത്തില്‍ തുറന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഭിപ്രായ പ്രകടനത്തിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആട്ടിപ്പായിച്ചു എന്നുള്ള കിറ്റെക്‌സ് എംഡിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമാണ്. അവരുടെ പ്രതികരണം ശരിയായോ എന്ന് സമൂഹം വിലയിരുത്തട്ടെ എന്നും മന്ത്രി വ്യക്തമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top