Latest News

മലപ്പുറത്തിൻ്റെ സാംസ്കാരിക പൈതൃകം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടവുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോട്ടക്കുന്ന്:മലപ്പുറം ജില്ലയുടെ സാംസ്കാരിക പൈതൃകം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടവുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രിയുടെ നേതൃത്വത്തിലുളള സംഘം വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന് സന്ദര്‍ശിച്ചു.കൊവിഡ് രണ്ടാംതരംഗ ഭീഷണി ഒഴിഞ്ഞാൽ ജില്ലയിലെ ടൂറിസം വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന മണ്ണായ കോട്ടക്കുന്നിനെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്ന പദ്ധതി തയാറുക്കുന്നുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചുകൊന്ന മണ്ണെന്ന പൈതൃകത്തിനും പ്രധാന്യം നല്‍കും. ചരിത്രപ്രാധാന്യമുളള പൂക്കോട്ടൂരും തിരൂരുമടക്കമുള്ള സ്ഥലങ്ങളും ഭാഗമാവും. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്റററി സർക്യൂട്ടിലും പ്രധാന കേന്ദ്രമായി മലപ്പുറമുണ്ട്.
കോട്ടക്കുന്ന് പാർക്കിൽ വിള്ളൽ കണ്ടെത്തിയ സ്ഥലത്തെത്തിയും പരിശോധന നടത്തി. പ്രളയത്തിൽ തകർന്ന ഹാജിയാർപള്ളി തൂക്കുപാലത്തിലും സന്ദര്‍ശനം നടത്തി. പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top