Breaking News

ബോളിവുഡ്​ ഇതിഹാസം ദിലീപ്​ കുമാർ അന്തരിച്ചു

മുംബൈ: ബോളിവുഡ്​ ഇതിഹാസ താരം ദിലീപ്​ കുമാർ(98) അന്തരിച്ചു. ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പാർക്കറാണ്​ മരണവിവരം സ്ഥിരീകരിച്ചത്​. 

ന്യൂമോണിയയെ തുടര്‍ന്ന്  സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആറുപതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നു ദിലീപ് കുമാർ. 62 സിനിമകളിൽ വേഷമിട്ടു. ആദ്യചിത്രം ‘ജ്വാർ ഭട്ട’ (1944).  അവസാനചിത്രം‘കില’(1998). ദേവ്ദാസ്, അന്ദാസ്, ആൻ ,ആസാദ്, മുഗൾ ഇ അസം , ഗംഗ ജമുന, തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. പത്മവിഭൂഷണും ദാദാ സാഹെബ് ഫാൽക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top