Breaking News

അമൃതാനന്ദമയി മഠത്തില്‍ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡുകാരി ക്രിസ എസ്റ്റർ (52) ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്രിസ മാനസിക പ്രശനങ്ങൾക്ക് മരുന്നുകൾ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അമൃതാനന്ദമയിക്ക് ആത്മഹത്യ കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. എന്റെ കടമകളെല്ലാം കഴിഞ്ഞെന്നും എന്റെ അമ്മയെ സുരക്ഷിതമായി നോക്കണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top