കണ്ണൂർ: ചെറുവാഞ്ചേരി പൂവ്വത്തൂരിൽ 2 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. മാനന്തേരി വണ്ണാത്തിമൂലയിലെ നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. കൊല്ലംകുണ്ട് പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങൾ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ചെറുവാഞ്ചേരി പുഴയിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
By
July 6, 2021 5:27 pm