Breaking News

ഒൻപത് വയസുകാരിയുടെ മരണം കൊലപാതകം,കഴുത്തുഞെരിച്ചാണ് അവന്തികയെ കൊലപ്പെടുത്തിയതെന്ന് പോലീസ്

“കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. കഴുത്തുഞെരിച്ചാണ് മകളെ  കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അച്ഛൻ രാജേഷിൻ്റെ പരാതിയിൽ അമ്മ വാഹിദക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.”

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top